ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകും

ദില്ലി: ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.നമ്മുടെ സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നു.പഹൽഗാമിൽ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്‍റെ പ്രതികരണമാണ് #ഓപ്പറേഷൻ സിന്ദൂർ.ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ നിശ്ചയിച്ചിരിക്കുന്നു. തീവ്രവാദത്തെ അതിന്‍റെ വേരുകളിൽ നിന്ന് ഉന്മൂലനം ചെയ്യാൻ ഭാരതം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

Scroll to load tweet…

ഓപ്പറേഷൻ സിന്ദൂർ പേര് നിർദേശിച്ചത് മോദി; ലോകരാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച് ഇന്ത്യ