പാറ്റ്‌ന: ആദ്യ കാറിനോടുള്ള ഇഷ്ടം കൂടെ കൊണ്ടുനടക്കുന്ന ബിഹാര്‍ സ്വദേശി തന്റെ വീഡിന്റെ ഏറ്റവും മുകളില്‍ നിര്‍മ്മിച്ച വാട്ടര്‍ ടാങ്കിന് നല്‍കിയത് അതേ കാറിന്റെ മോഡല്‍. തന്റെ ആദ്യ കാറായ സ്‌കോര്‍പ്പിയോയുടെ മോഡലിലാണ് ടാങ്ക് നിര്‍മ്മിച്ചത്. ഇന്തസാര്‍ അലാം എന്നയാളാണ് ഇതിന് പിന്നില്‍. 

ഇന്തസാറിന്റെ കാറിന്റെ സമാനമായ നമ്പര്‍ പ്ലേറ്റ് അടക്കം നല്‍കിയാണ് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായതോടെ ആനന്ദ് മഹീന്ദ്രയും ഏറ്റെടുത്തു. ഇന്തസാറിന്റെ ഭാര്യയുടേതാണ് ഇത്തരമൊരു ആശയം. 2.5 ലക്ഷം രൂപ മുടക്കിയാണ് ടാങ്ക് നിര്‍മ്മിച്ചത്.

മഹീന്ദ്രയുടെ ചെയര്‍മാന് ഈ ആശയം വളരെയേറെ ഇഷ്ടപ്പെട്ടു. മഹീന്ദ്രയുടെ ചെയര്‍മാന് ഈ ആശയം വളരെയേറെ ഇഷ്ടപ്പെട്ടു. ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.