Asianet News MalayalamAsianet News Malayalam

ജ​ഗ​ൻ മോ​ഹ​ൻ ചോര്‍ത്തുന്നു; മോദിക്ക് പരാതി ആയച്ച് ച​ന്ദ്ര​ബാ​ബു നാ​യി​ഡു

സ​ർ​ക്കാ​ർ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തു​ക​യാ​ണെ​ന്നാ​ണ് ക​ത്തി​ൽ നാ​യി​ഡു ആ​രോ​പി​ക്കു​ന്ന​ത്.

Andhra Pradesh Former CM Chandrababu Naidu alleges phone tapping; urges PM Modi to order enquiry
Author
Vizag, First Published Aug 17, 2020, 9:36 PM IST

വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി തന്‍റെ ഫോ​ണ്‍ ചോ​ർ​ത്തു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ഈ ​വി​ഷ​യ​ത്തി​ൽ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി സ​ർ​ക്കാ​രി​നെ​തി​രേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നാ​യി​ഡു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി.

സ​ർ​ക്കാ​ർ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തു​ക​യാ​ണെ​ന്നാ​ണ് ക​ത്തി​ൽ നാ​യി​ഡു ആ​രോ​പി​ക്കു​ന്ന​ത്. അ​തി​നൂ​ത​ന​മാ​യ, അ​ന​ധി​കൃ​ത സോ​ഫ്റ്റ്വെ​യ​ർ ഉ​പ​യാ​ഗി​ച്ചാ​ണു ചോ​ർ​ത്ത​ലെ​ന്നും സം​സ്ഥാ​ന​ത്തു കാ​ട്ടു​ഭ​ര​ണ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും നാ​യി​ഡു ആ​രോ​പി​ച്ചു.

ജഗന്‍ മോഹന്‍റെ പാര്‍ട്ടിയും ചില സ്വകാര്യ ഏജന്‍സികളും ചേര്‍ന്ന് നടത്തുന്ന ഫോണ്‍ ചോര്‍ത്തല്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ​ന്ദ്ര​ബാ​ബു നാ​യി​ഡു പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന ശബ്ദരേഖകള്‍ ഭരണകക്ഷി പ്രതിപക്ഷത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുന്നു എന്നും ടിഡിപി അദ്ധ്യക്ഷന്‍ ആരോപിക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന പൌരന്‍റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് നായിഡു ആരോപിക്കുന്നത്.

Follow Us:
Download App:
  • android
  • ios