കോൺഗ്രസ്സ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും മറ്റന്നാൾ നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് ടിവികെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിവികെയുടെ നീക്കം
ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പിന്തുണയ്ക്കുന്ന പാർട്ടികളുമായി കൂടികാഴ്ച സഖ്യമായി നീങ്ങാൻ ടിവികെ ആലോചിക്കുന്നു. ഇതിനായി ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിളിച്ചു. മറ്റന്നാൾ യോഗം ചേരുമെന്ന് ടിവികെ അറിയിച്ചു. ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവന്‍റെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. സഖ്യത്തിന് പേരും ആലോചനയിലുണ്ടെന്ന് ടിവികെ നേതാക്കൾ പറഞ്ഞു.
കോൺഗ്രസ്സ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും മറ്റന്നാൾ നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് ടിവികെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിവികെയുടെ നീക്കം. തമിഴ്നാട്ടിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ (എസ്‌പിഎ) നിന്ന് പിന്മാറിയിരുന്നു. പാർട്ടിയുടെ ഉന്നത സമിതി യോഗത്തിന് ശേഷമാണ് വൈക്കോ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡിഎംകെയ്ക്ക് വലിയ തിരിച്ചടി നൽകിയ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായി മാറുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് എംഡിഎംകെയുടെ നീക്കം. തമിഴ്നാട്ടിൽ ഹിന്ദുത്വ ശക്തികൾക്ക് വേരുറപ്പിക്കാൻ ഇടയാക്കുന്ന തീരുമാനങ്ങളെ എംഡിഎംകെയ്ക്ക് അംഗീകരിക്കാനാകില്ലെന്ന് വൈക്കോ ആരോപിച്ചിരുന്നു. ഡിഎംകെ സ്വന്തം പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിനെയും രൂക്ഷമായി വിമർശിച്ചു. അതേസമയം ഡിഎംകെയുമായുള്ള സഖ്യം എംഡിഎംകെ ഔദ്യോഗികമായി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ, പാർട്ടിയിലെ സംസ്ഥാന നേതാക്കളും ജില്ലാ സെക്രട്ടറിമാരും ഉൾപ്പെടെ നൂറ്റിഅൻപതോളം പ്രമുഖ ഭാരവാഹികൾ കൂട്ടത്തോടെ ഡിഎംകെയിൽ ചേർന്നിരുന്നു.


