2021 ലെ നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകണം; രാഷ്ട്രപതിക്ക് കത്തയച്ച് എം കെ സ്റ്റാലിൻ
കേന്ദ്രം ഉന്നയിച്ച എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും എന്നിട്ടും ബില്ലിന് അംഗീകാരം നൽകിയിട്ടില്ല എന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാണിച്ചു.

ചെന്നൈ: 2021 ലെ നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകണമെന്ന് ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കോച്ചിങ് സെന്ററിൽ പോകാൻ പണം ഇല്ലാത്തവർക്ക് അവസരം നിഷേധിക്കരുതെന്ന് കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു. ബില്ല് ഒരു വർഷത്തിലേറെയായി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. കേന്ദ്രം ഉന്നയിച്ച എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും എന്നിട്ടും ബില്ലിന് അംഗീകാരം നൽകിയിട്ടില്ല എന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാണിച്ചു.