നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവയ്പ്. ഒരു കരസേനാ ജവാൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റു.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവയ്പ്. ഒരു കരസേനാ ജവാൻ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്നു സൈനികർക്ക് പരിക്കേറ്റു. സുന്ദര്‍ബന്‍ മേഖലയിലാണ് പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെടിവെപ്പിന് പുറമെ മോട്ടോര്‍ ഷെല്‍ ആക്രമണവും നടത്തി. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് 7.30ഓടെ പാക്കിസ്ഥാന്‍ വെടിവെപ്പ് അവസാനിപ്പിച്ചുവെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി.