കിടങ്ങിലേക്ക് വീണ് വികാസ് സിംഗിനെ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് കരസേനാ വക്താക്കള്‍ 

ശ്രീനഗര്‍: ജമ്മു കശ്മീരിൽ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ കരസേന മേജർ മരിച്ചു. മേജർ വികാസ് സിംഗാണ് മരിച്ചത്. മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ പട്രോളിംഗിനിടെ കിടങ്ങിലേക്ക് തെന്നി വീണാണ് വികാസ് സിംഗ് മരിച്ചത്. കിടങ്ങിലേക്ക് വീണ് വികാസ് സിംഗിനെ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് കരസേനാ വക്താക്കള്‍ വിശദമാക്കി.