മാണ്ഡി: ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ച മൂലം സൈനികന്‍റെ വിവാഹം മുടങ്ങി. മഞ്ഞ് വീഴ്ച കനത്തതോടെ കശ്മീരില്‍ നിന്നും പുറത്ത് കടക്കാനാവാതെ ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഖെയ്ര്‍ ജില്ലയില്‍ നിന്നുള്ള സൈനികന്‍ സുനില്‍ കുമാറിന്‍റെ വിവാഹമാണ് മുടങ്ങിയത്. 

കഴിഞ്ഞ ജനുവരി 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കശ്മീരിലെ കനത്തമഞ്ഞുവീഴ്ച മൂലം ഗതാഗത സംവിധാനം തകരാറിലായതോടെ സുനില്‍ കുമാറിന് സ്വന്തം വിവാഹത്തിനായി നാട്ടിലേക്കെത്താന്‍ സാധിച്ചില്ല. ഇതോടെ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് എന്റെ സഹോദരന് വിവാഹദിവസം വീട്ടിലെത്താന്‍ കഴിഞ്ഞില്ല. രണ്ട് ദിവസം മുന്‍പ് ചടങ്ങുകള്‍ ആരംഭിച്ചിരുന്നെങ്കിലും സുനില്‍  കുമാറിന് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ ചടങ്ങുകളെല്ലാം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് സുനില്‍കുമാറിന്‍റെ സഹോദരന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സുനില്‍ കുമാറിന് എത്താന്‍ സാധിക്കുന്ന മറ്റൊരു ദിവസം വിവാഹം നടത്തുമെന്നും സഹോദരന്‍ പറഞ്ഞു.