പഞ്ചാബിലെ താരാ വാലി ഗ്രാമത്തിൽ പോസ്റ്റ് ചെയ്തിരുന്ന സൈനികർക്കാണ് ഷാവൻ സഹായം എത്തിച്ചത്.

ഫിറോസ്പൂർ: ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ഭക്ഷണവും വെള്ളം, എത്തിച്ച് കൈയ്യടി നേടിയ പത്തു വയസുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് കരസേന ഏറ്റെടുത്തു. പഞ്ചാബിലെ താരാ വാലി ഗ്രാമത്തിൽ പോസ്റ്റ് ചെയ്തിരുന്ന സൈനികർക്കാണ് ഷാവൻ സഹായം എത്തിച്ചത്. സൈനികർക്ക് വെള്ളം, ചായ, പാൽ, ലസി, ഐസ് തുടങ്ങിയവയെത്തിച്ച ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷൻ വഹിക്കും. പത്തുവയസുകാരന്റെ ധീരതയ്ക്കുള്ള പ്രതിഫലമാണ് ഇതെന്നാണ് സൈന്യം വിശദമാക്കുന്നത്.

Scroll to load tweet…

ഫിറോസ്പുർ കന്റോൺമെന്റിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ വെസ്റ്റേൺ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ലഫ്.ജനറൽ മനോജ് കുമാർ കത്തിയാർ ഷാവനെ ആദരിച്ചു. ആരും ആവശ്യപ്പെടാതെയാണ് ഷാവൻ സൈനികർക്ക് സഹായമെത്തിച്ചതെന്നും മകനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നുമാണ് പത്ത് വയസുകാരന്റെ പിതാവിന്റെ പ്രതികരണം. താരാ വാലി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാവൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം