വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 5 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദില്ലി: ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. ബഡ്‌ഗാമിലെ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോയവരാണ് അപകടത്തിൽ പെട്ടത്.
വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 5 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ, നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ വധിച്ചു
ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. വധിച്ചത് ഷോപ്പിയാൻ, പുൽവാമ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരെയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയടക്കം ഉണ്ടായ ആറ് ഭീകരാക്രമണത്തിൽ ഇവർക്കുള്ള പങ്കും പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നുണ്ട്.
