ദില്ലി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്റ്റ്‍ലി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അദ്ദേഹം വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്‍ലിയെ സന്ദര്‍ശിച്ചു. ഒന്നാം മോദി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ജെയ്റ്റ്‍ലി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. ജെയ്റ്റ്‍ലിയുടെ ആരോഗ്യനില സംബന്ധിച്ച് രാതച്രി 10.30ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.