ദുരന്തത്തെകുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ മാജുലിയിലേക്കുള്ള ഒറ്റ എഞ്ചിൻ സ്വകാര്യ ബോട്ടുകൾ നിരോധിച്ചു

ഗുവാഹത്തി: അസമിൽ ബ്രഹ്മപുത്ര നദിയിൽ യാത്രാബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 87 പേരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചു. മുപ്പതുവയസുകാരിയാണ് മരിച്ചത്. കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് അസമിലെ മാജുലി ദ്വീപിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബോട്ടും സർക്കാർ ബോട്ടും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ദുരന്തത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ മാജുലിയിലേക്കുള്ള ഒറ്റ എഞ്ചിൻ സ്വകാര്യ ബോട്ടുകൾ നിരോധിച്ചു. അതേസമയം മറൈൻ എഞ്ചിൻ ബോട്ടുകൾക്ക് സർക്കാർ സബ്സിഡി നൽകും. അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്ന് സ്ഥലം സന്ദർശിക്കും.