Asianet News MalayalamAsianet News Malayalam

ചാണകവും തേങ്ങയും എറിഞ്ഞു; ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമം, 20 പേർ കസ്റ്റഡിയിൽ

മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ തലവൻ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ നേരത്തെ അക്രമം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം നടന്നത്

Attack on Uddhav Thackeray convoy 20 people in custody
Author
First Published Aug 11, 2024, 7:45 AM IST | Last Updated Aug 11, 2024, 7:45 AM IST

മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന (ഉദ്ധവ് വിഭാഗം) തലവനുമായ ഉദ്ധവ് ബാല്‍ താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമം. തേങ്ങയും ചാണകവും ഉപയോഗിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകരാണ് അക്രമിച്ചത്. മഹാരാഷ്ട്ര താനയില്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രണ്ടു വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ തലവൻ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ നേരത്തെ അക്രമം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം നടന്നത്. വീണ്ടും ആക്രമണം നടക്കാനുള്ള സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മഹാരാഷ്ട്രയ്ക്ക് 2984 കോടി, യുപിക്ക് 1791 കോടി, ഗുജറാത്തിന് 1226 കോടി; പക്ഷേ കേരളത്തിന്...; സുപ്രധാനമായ കണക്ക്

എന്താ അഭിനയം! കുറെ നേരം ഫോൺ ബോക്സ് തിരിച്ചും മറിച്ചും നോക്കി, കടക്കാരന്‍റെ ശ്രദ്ധ തെറ്റിയതോടെ മുങ്ങി; അന്വേഷണം

ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios