ബസവരാജ് ബൊമ്മ സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വിശദീകരിക്കുന്നത്.
ബംഗ്ലൂരു: അഭ്യൂഹങ്ങൾക്കിടെ കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ (Basavaraj Bommai)തുടരുമെന്ന് ബിജെപി നേതൃത്വം. ബസവരാജ് ബൊമ്മെ സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വിശദീകരിക്കുന്നത്. കർണാകയിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അരുൺ സിംഗിന്റെ വിശദീകരണം.
പുതുമുഖങ്ങൾക്ക് അവസരം നൽകി ഗുജറാത്ത് മോഡൽ പുനസംഘടന എന്ന ആവശ്യമാണ് കർണാടകയിൽ ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്. ഇതനുസരിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ ക്യാബിനറ്റ് അംഗങ്ങളേയും മാറ്റുന്നതും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ബൊമ്മെയെ മാറ്റേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഇത് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗും ആവർത്തിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി.
അതേ സമയം, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി അമിത് ഷായുടെ ബെംഗ്ലൂരു സന്ദര്‍ശനം തുടരുകയാണ്. ലിംഗായത്ത് ആചാര്യൻ ബസവേശ്വരയുടെ ജയന്തി ചടങ്ങിൽ പങ്കെടുത്ത അമിത് ഷാ പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്തു. മന്ത്രിസഭാ പുനസംഘടനയും നേതൃമാറ്റ ആവശ്യങ്ങളും ഇന്ന് നടന്ന യോഗത്തിൽ ചർച്ചയായി.
ജെഡിഎസ്സ് നേതാവ് ബസവരാജ് ഹൊ
കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ്സ് നേതാവും നിയമനിർമാണ കൗൺസിൽ ചെയർമാനുമായിരുന്ന ബസവരാജ് ഹൊ
രാഹുൽ പോയത് നവാസ് ഷരീഫിനൊപ്പം കേക്ക് മുറിക്കാനല്ല, സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ: കോൺഗ്രസ്
