ആളുകള്‍ പിന്തുടര്‍ന്നതിന് പിന്നാലെ കുത്തനെയുള്ള മലയില്‍ കയറിയതായിരുന്നു കരടി.
ജമ്മു: കല്ലേറിനെ തുടര്‍ന്ന് മലമുകളില്‍ നിന്നും പുഴയില്‍ വീണ കരടിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ അധികൃതര്‍. ജമ്മുകാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലെ ദ്രാസ് ഏരിയയിലാണ് സംഭവം. ആളുകള്‍ പിന്തുടര്‍ന്നതിന് പിന്നാലെ കുത്തനെയുള്ള മലയില്‍ കയറിയതായിരുന്നു കരടി. എന്നാല്‍ ആളുകള്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ ബാലന്‍സ് തെറ്റി താഴെ പുഴയില്‍ വീണു. കരടി വെള്ളത്തില്‍ പതിക്കുമ്പോള്‍ ആളുകള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതും കേള്‍ക്കാം. എട്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത് ടൂറിസം ഡയറക്ടര്‍ മെഹ്മൂദ് ഷായാണ്.
