തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. 

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലാപം തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഇരകളെ അവഗണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റേത് ഭയാനകമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സംഘടിതമായ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായിട്ടും അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ അനാസ്ഥയെ കുറ്റപ്പെടുത്തിയ ഹൈക്കോടതി പരാമര്‍ശങ്ങളും, വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടും മമത ബാനര്‍ജിക്ക് മേല്‍ സമ്മര്‍ദ്ദമാകുകയാണ്. പലായനം ചെയ്തവരുടെ പുരധിവാസം അടിയന്തരമായി നടത്തണമെന്ന് നിര്‍ദ്ദേശിച്ച വസ്തുതാന്വേഷണ സമിതി പ്രത്യേക കോടതികള്‍ സ്ഥാപിച്ച് കേസിലെ വിചാരണ വേഗത്തിലാക്കണമെന്നടക്കം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona