Asianet News MalayalamAsianet News Malayalam

അനുമതി ആയി; കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ എന്ന് ഭാരത് ബയോടെക്

2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. 
 

bharath biotech covaxin experiment soon in children
Author
Delhi, First Published Feb 7, 2021, 9:07 AM IST

ദില്ലി: കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. 

ഫെബ്രുവരി അവസാനത്തോടെ കൊവാക്സിൻ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായും ഭാരത് ബയോടെക്
അറിയിച്ചു. 

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് വാക്സിൻ വിതരണം വേ​ഗത്തിലാക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നു. കാരണം, പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തവരിൽ 50 ശതമാനം പേർ മാത്രമേ വാക്സിൻ സ്വീകരിക്കാൻ എത്തുന്നുള്ളു. ആരോ​ഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകിയ ശേഷം 50 വയസ്സിന് മുകളിലുള്ളവർക്ക് നല്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് തന്നെ ഈ ഘട്ടം തുടങ്ങുമെന്നാണ് വിവരം. അതിനു ശേഷമാണ് കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങുക. കുട്ടികളിൽ പരീക്ഷണം ഉടൻ തുടങ്ങുമെന്നാണ് ഭാരക് ബയോടെക് അറിയിച്ചിരിക്കുന്നത്. ഇത് രണ്ടു മാസം വരെ നീണ്ടുനിന്നേക്കാം. 

Follow Us:
Download App:
  • android
  • ios