പാറ്റ്ന: ബിഹാറിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് കമ്മിഷന് മേൽ സമ്മർദ്ദം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. റീ കൗണ്ട് പരാതികൾ പരിശോധിച്ചു വരികയാണെന്നും കമ്മീഷൻ വ്യക്തമാക്കി. 146 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആർജെഡിയും കോൺഗ്രസും അടക്കം മഹാസഖ്യത്തിലെ പാർട്ടികൾ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.