Asianet News MalayalamAsianet News Malayalam

260 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച ​പാ​ലം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 29 ദി​വ​സ​ത്തി​നു ശേ​ഷം ത​ക​ര്‍​ന്നു

ന​ദി​യി​ലെ ജ​ല​നി​ര​പ്പ് വ​ര്‍​ധി​ച്ച​പ്പോ​ള്‍ പാ​ല​വു​മാ​യി റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ല്ലു​ക​ള്‍​ക്ക് സ​മ്മ​ര്‍​ദ്ദം നേ​രി​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​താ​ണ് പാ​ലം ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

Bihar Bridge Collapses Into River 29 Days After Inauguration by Nitish Kumar
Author
Patna, First Published Jul 16, 2020, 1:21 PM IST

പാ​റ്റ്ന: കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ക​ര്‍​ന്നു. ബി​ഹാ​റി​ലെ ഗോ​പാ​ല്‍ ഗ​ജ്ഞി​ലെ ഗ​ണ്ഡ​ക് ന​ദി​ക്കു കു​റു​കെ നി​ര്‍​മി​ച്ച പാ​ല​മാ​ണ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 29 ദി​വ​സ​ത്തി​നു ശേ​ഷം ത​ക​ര്‍​ന്നു വീ​ണ​ത്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ ആ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ന​ദി​യി​ലെ ജ​ല​നി​ര​പ്പ് വ​ര്‍​ധി​ച്ച​പ്പോ​ള്‍ പാ​ല​വു​മാ​യി റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ല്ലു​ക​ള്‍​ക്ക് സ​മ്മ​ര്‍​ദ്ദം നേ​രി​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​താ​ണ് പാ​ലം ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 260 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച​താ​ണ് ഈ ​പാ​ലം.

ഗോപാല്‍ഗഞ്ചിനെ ഈസ്റ്റ് ചമ്പാരനുമായി ബന്ധിപ്പിക്കുന്നതാണ് പാലം. എട്ടുവര്‍ഷം എടുത്താണ് പാലം പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ നിര്‍മ്മാണം ഏപ്രില്‍ 2012ലാണ് ആരംഭിച്ചത്. ബിഹാറിലെ ബിആര്‍പിഎന്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. പാലം തകര്‍ന്നതോടെ ഗോപാല്‍ഗഞ്ചിനെ ഈസ്റ്റ് ചമ്പാരനും ഇടയില്‍ വലിയ ഗതാഗത പ്രശ്നമാണ് ഉണ്ടായിരിക്കുന്നത്.

പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്രധാനപ്രതിപക്ഷമായ ആര്‍ജെഡി നേതാവ് തേജസ്വിനി യാദവ് സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കുറ്റപ്പെടുത്തി. കോണ്‍ഗ്രസും സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാറിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

മുന്‍പ് അണക്കെട്ട് തകര്‍ന്ന് പ്രളയം ഉണ്ടായതില്‍ എലികള്‍ മാളമുണ്ടാക്കിയതാണ് കാരണം എന്ന ഒരു  മന്ത്രിയുടെ പ്രതികരണം ഓര്‍മ്മിച്ച ബിഹാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍  മദന്‍ മോഹന്‍, പാലം തകര്‍ന്ന സംഭവത്തില്‍ എലികളെയും പ്രതികളാക്കുവാന്‍ പറ്റില്ലെന്ന് പരിഹസിച്ചു.
 

Follow Us:
Download App:
  • android
  • ios