പാറ്റ്ന: പുതുതായി രൂപീകരിച്ച ബിഹാർ മന്ത്രിസഭയിൽ നിന്ന് വിദ്യാഭ്യാസമന്ത്രി മെവാ ലാൽ ചൗധരി രാജിവച്ചു. മന്ത്രിസഭ രൂപീകരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ചൗധരിയുടെ രാജി. ചൗധരിക്കെതിരായി അഴിമതി ആരോപണം ഉയർന്നുവന്ന സാഹചര്യത്തിലാണ് നടപടിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

ചൗധരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെച്ചൊല്ലി മുഖ്യപ്രതിപക്ഷമായ രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.  അഴിമതിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ 2017 ൽ ചൗധരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.