പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. വോട്ടെണ്ണൽ  രാവിലെ 8 മണി മുതൽ ആരംഭിക്കും. 55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് സഖ്യങ്ങളുടെ പ്രതീക്ഷ.

അതേ സമയം മഹാ സഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. അതോടെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി എന്‍ഡിഎ രംഗത്തെത്തി. നിതീഷ് കുമാര്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന വിലയിരുത്തലുകള്‍ക്ക് അടിസ്ഥാനവുമില്ലെന്ന് ജെഡിയു പ്രതികരണം. എക്സിറ്റ് പോളുകളെ ശരിവെച്ച് മഹാസഖ്യം അധികാരത്തിൽ വരുമോ അതോ എൻഡിഎ തുടരുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.