ഹൈദരാബാദ്: നിയന്ത്രണം വിട്ട ബിഎംഡബ്ല്യു കാറിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെ ഹൈദരാബാദിലെ ഹൈടെക് സിറ്റിക്ക് അടുത്തായാണ് അപകടമുണ്ടായത്.അഭിഷേക് ആനന്ദ് എന്നയാളാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ ദിശയിലൂടെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.  

മേല്‍പ്പാലത്തില്‍ നിന്നും കാര്‍ കുത്തനെ താഴോട്ട് വീണ് ഒരാളുടെ ജീവന്‍ നഷ്ടമായതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേയാണ് ഹൈദരാബാദില്‍ അടുത്ത അപകടം. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ കാര്‍ ശരീരത്തിലേക്ക് വീണ് വഴിയാത്രക്കാരിയായ യുവതി മരിച്ചിരുന്നു. മേല്‍പ്പാലത്തിന്‍റെ  കൈവരിയും തകര്‍ത്ത് കാര്‍ താഴേക്ക് പതിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന കാര്‍ മേല്‍പ്പാളത്തിലെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് പതിക്കുകയായിരുന്നു.