പാറ്റ്‌ന: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ ബിഹാര്‍ ബിജെപി അധ്യക്ഷനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. സഞ്ജയ് ജയ്‌സ്വാലിനും കുടുംബത്തിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സഞ്ജയുടെ സഹോരന്‍ ഡോ. ദീപക് ജയ്‌സ്വാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കഴിഞ്ഞയാഴ്ച പാറ്റ്‌നയില്‍ നടന്ന പാര്‍ട്ടിയുടെ റീജ്യണല്‍ മീറ്റിംഗില്‍ സഞ്ജയ് പങ്കെടുത്തിരുന്നു. ബിഹാറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18853 ആയിരിക്കുകയാണ്. ദിവസം 1000 പേര്‍ക്കാണ് കഴിഞ്ഞ മൂന്ന് ദിവസമായി കൊവിഡ് ബാധിച്ചത്.