അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. 

ദില്ലി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉമാ ഭാരതി തന്നെയാണ് വൈറസ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു കൊവിഡ് കണ്ടെത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഉമാ ഭാരതി ട്വിറ്റില്‍ കുറിച്ചു.

"ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ് ഞാൻ ഇപ്പോൾ ക്വാറന്റീനിൽ കഴിയുന്നത്. നാല് ദിവസത്തിന് ശേഷം മറ്റൊരു കൊവിഡ് പരിശോധന നടത്തും. സ്ഥിതി അതേപടി തുടരുകയാണെങ്കിൽ ഡോക്ടർമാരുമായി കൂടിയാലോചിക്കും. ഞാനുമായി കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ടവർ കൊവിഡ് ടെസ്റ്റ് നടത്തണം, സ്വയം നിരീക്ഷണത്തിൽ പോകുകയും വേണം" ഉമാ ഭാരതി ട്വീറ്റ് ചെയ്തു.

Scroll to load tweet…
Scroll to load tweet…

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയിൽ മുന്നിൽ, ഇന്നലെ 20,419 ആണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയ പ്രതിദിനരോഗബാധ. പത്തു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗബാധിതതരിൽ 75 ശതമാനവും.