ജമ്മു കശ്മീരിനെ വിഭജിച്ച് ലഡാക്കിന് കേന്ദ്രഭരണപ്രദേശ പദവി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ജംയംഗ് സെയിംഗ് നംഗ്യാല്‍ നടത്തിയ ലോക്സഭ പ്രസംഗം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദില്ലി: ലഡാക് എംപി ജംയംഗ് സെയിംഗ് നംഗ്യാല്‍ ജനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. ലോക്സഭ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ എംപിക്ക് നല്‍കിയ സ്വീകരണ പരിപാടിയിലാണ് എംപി നൃത്തം ചെയ്തത്. ജമ്മു കശ്മീരിനെ വിഭജിച്ച് ലഡാക്കിന് കേന്ദ്രഭരണപ്രദേശ പദവി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ജംയംഗ് സെയിംഗ് നംഗ്യാല്‍ നടത്തിയ ലോക്സഭ പ്രസംഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ നംഗ്യാലിനെ പ്രശംസിച്ചിരുന്നു. ഇന്ത്യന്‍ പതാകയും കൈയിലേന്തിയാണ് എംപി നൃത്തം ചെയ്തത്.
