അസമിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് അപകടം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്.  അസമിലെ ജോർഹത്തിലാണ് സംഭവം. വൈകുന്നേരം നാലരയോടെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ഫെറി ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

ദിസ്പുർ: അസമിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് അപകടം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. അസമിലെ ജോർഹത്തിലാണ് സംഭവം. വൈകുന്നേരം നാലരയോടെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ഫെറി ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

അപകട സമയത്ത് ബോട്ടുകളിൽ നൂറിലെറെ പേർ ഉണ്ടായിരുന്നുവെന്നാണ് അസമിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.