വളരെ ആഴമുള്ള മേഖലയിലാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. രക്ഷാ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിലും നടന്നു കൊണ്ടിരിക്കുകയാണ്.
ഗുജറാത്ത്: ഗുജറാത്ത് തീരത്ത് ടഗ് ബോട്ട് മുങ്ങി രണ്ട് പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന പത്ത് പേരിൽ എട്ട് പേരെ രക്ഷിച്ചു. ഗുജറാത്ത് സൂറത്തിൽ ഹസീര പോർട്ടിനടുത്താണ് സംഭവം ഉണ്ടായത്. ടഗ് ബോട്ട് മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 2 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടെയുള്ളവരെ എത്തിച്ചാണ് തെരച്ചിൽ നടത്തുന്നത്. വളരെ ആഴമുള്ള മേഖലയിലാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. രക്ഷാ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിലും നടന്നു കൊണ്ടിരിക്കുകയാണ്.

