Asianet News MalayalamAsianet News Malayalam

പ്രതിശ്രുത വധുവിനെ പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി

2020 ല്‍ തന്നെ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയിട്ടും ശാരീരിക ബന്ധം യുവതിയുടെ അനുവാദത്തോടുകൂടി നടന്നതാണെന്ന് വിലയിരുത്തിയ കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

Bombay High Court has granted anticipatory bail to a man who was accused by his fiance of raping her
Author
HIGH COURT OF BOMBAY, First Published Jul 7, 2021, 11:38 AM IST

പ്രതിശ്രുത വധുവിനെ പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി. 2021 മാര്‍ച്ച് 2ന് യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിലാണ് യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 2020 ജനുവരിയിലാണ് യുവാവിന്‍റെ വിവാഹാലോചന എത്തുന്നത്. 2020 നവംബറിലേക്ക് വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുകയും ചെയ്തു.  എന്നാല്‍ രാജ്യവ്യാപകമായി ലോക്ഡൌണ്‍  ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവാഹം 2021ലേക്ക് നീക്കിവയ്ക്കുകയായിരുന്നു.

യുവാവിന്‍റെ കുടുംബവുമായി യുവതിയുടെ കുടുംബം നിരന്തര സമ്പര്‍ക്കതിലുമായിരുന്നു. മാര്‍ച്ച് മാസം യുവതി ബോറിവാലിയിലെ യുവാവിന്‍റെ വീട്ടിലെത്തിയിരുന്നു. അന്നേദിവസം യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ യുവതിയുടെ മൂത്ത സഹോദരിയുടെ വിവാഹം നടക്കാത്തതിലുള്ള സമ്മര്‍ദ്ദം മൂലമാണ് വധുവിന്‍റെ വീട്ടുകാരാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നും ശാരീരിക പീഡനം നടന്നിട്ടില്ലെന്നും യുവാവിന്‍റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.

2020 ല്‍ തന്നെ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയിട്ടും ശാരീരിക ബന്ധം യുവതിയുടെ അനുവാദത്തോടുകൂടി നടന്നതാണെന്ന് വിലയിരുത്തിയ കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുവീട്ടുകാരും വിവാഹം നിശ്ചയിച്ച് വിവാഹ പൂര്‍വ്വ ആചാരങ്ങളും പൂര്‍ത്തിയായ ശേഷമായിരുന്നു വിവാഹം മുടങ്ങിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios