Asianet News MalayalamAsianet News Malayalam

വികാസ് ദുബെയെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമായി ഉയര്‍ത്തി

വികാസ് ദുബെ ഫരീദാബാദിലെ ഹോട്ടലില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. എന്നാല്‍, പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് വികാസ് ദുബെ രക്ഷപ്പെട്ടു.
 

Bounty on Vikas Dubey raised to Rs 5 lakh
Author
Lucknow, First Published Jul 8, 2020, 2:15 PM IST

ലഖ്‌നൗ: എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ മാഫിയ തലവനായ വികാസ് ദുബെയെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമായി ഉയര്‍ത്തി. നേരത്തെ 2.5 ലക്ഷമായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചത്. വികാസ് ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം നല്‍കുമെന്ന് അഡീഷണല്‍ അവാനിഷ് കുമാര്‍ അശ്വതി അറിയിച്ചു. ചീഫ് സെക്രട്ടറി ദില്ലിയിലെ ഫരീദാബാദിലെ ഹോട്ടലില്‍ വികാസ് ദുബെ രക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാരിതോഷികം ഉയര്‍ത്തിയത്.

വികാസ് ദുബെ ഫരീദാബാദിലെ ഹോട്ടലില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. എന്നാല്‍, പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് വികാസ് ദുബെ രക്ഷപ്പെട്ടു. ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ വികാസ് ദുബെയുടെ അടുത്ത സഹായി അമര്‍ ദുബെയെ ടാസ്‌ക് ഫോഴ്‌സ് ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മറ്റൊരു സംഘാംഗത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വികാസ് ദുബെയെ പിടികൂടാന്‍ 25 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios