പുൽവാമ ആക്രമണത്തിനായി സ്ഫോടക വസ്തുക്കൾ നിർമ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീർ പൊലീസ് ഐ ജി വിജയകുമാർ പറഞ്ഞു. 

ശ്രീനഗർ: പുൽവാമ ആക്രമണത്തിലെ സൂത്രധാരനെ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരൻ മസുദ് അസറിന്റെ ബന്ധു മുഹമ്മദ് ഇസ്മയിൽ അൽവിയെയാണ് കശ്മീരിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്. 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച 2019ലെ ഭീകരാക്രമണത്തിലെ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇസ്മയിൽ അൽവി. 

Scroll to load tweet…

സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ധനായിരുന്നു ഇയാൾ. പുൽവാമ ആക്രമണത്തിനായി സ്ഫോടക വസ്തുക്കൾ നിർമ്മിച്ചത് ഇയാളാണെന്ന് ജമ്മു കശ്മീർ പൊലീസ് ഐ ജി വിജയകുമാർ പറഞ്ഞു. 

Scroll to load tweet…


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona