റായ്‌പൂർ: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ കഴിഞ്ഞ് മടങ്ങിയ ബിഎസ്എഫ് ജവാൻ ആത്മഹത്യ ചെയ്തു. ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിലാണ് സംഭവം. ബിഎസ്എഫ് 157 ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്. സ്വന്തം സർവീസ് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. എന്തിനാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ലെന്ന് ബിഎസ്എഫ് അറിയിച്ചു.