Asianet News MalayalamAsianet News Malayalam

ഉത്തർപ്രദേശിൽ ചതുഷ്ക്കോണ മത്സരം? ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ബിഎസ്പിയുടെ ഈ പ്രഖ്യാപനം ബിജെപിക്ക് ആശ്വാസമാകും. ബിജെപിയും ബിഎസ്പിയും സമാജ്വാദി പാർട്ടിയും ഉൾപ്പെട്ടെ ത്രികോണ മത്സരമാകും കൂടുതൽ മണ്ഡലങ്ങളിലും.

bsp leader mayawati says no ally in uttar pradesh election
Author
Delhi, First Published Sep 12, 2021, 1:00 PM IST

ദില്ലി: ഉത്തർപ്രദേശിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയിൽ നിന്ന് കയ്പേറിയ അനുഭവമുണ്ടായെന്നും ബിഎസ്പി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ ചതുഷ്ക്കോണ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്.
 
ഉത്തർപ്രദേശിൽ 2017 ൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഒന്നിച്ചുള്ള ദ്യശ്യങ്ങളാണ് തലക്കെട്ടുകളിൽ നിറഞ്ഞു നിന്നത്. അതിന് ശേഷം 2019 ൽ മായാവതിയും അഖിലേഷും കൈകോർത്തു. എന്നാൽ ആ സഖ്യം ഇനിയില്ലെന്നാണ് ബിഎസ്പിയുടെ പ്രഖ്യാപനം. അഖിലേഷ് യാദവ് പാർട്ടിയോട് നീതി കാട്ടിയില്ലെന്നാണ് ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ പ്രതികരണം. അഖിലേഷ് യാദവിൽ നിന്നുണ്ടായത് നല്ല അനുഭവമല്ലെന്നും ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമെന്നുമാണ് ബിഎസ്പി പ്രഖ്യാപനം. ഇന്നത്തെ നിലയ്ക്ക് യുപിയിൽ യോഗി ആദിത്യനാഥിന് 46 ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ജൻകി ബാത്ത് സർവ്വെ കണ്ടെത്തിയിരുന്നു. എസ്പിയും ബിഎസ്പിയും ഒന്നിച്ചു നിന്നാൽ മാത്രമേ 40 ശതമാനം വോട്ട് കടക്കൂ എന്ന് സി വോട്ടർ സർവ്വെയും നൽകുന്ന സൂചന. 

ബിഎസ്പിയുടെ ഈ പ്രഖ്യാപനം ബിജെപിക്ക് ആശ്വാസമാകും. ബിജെപിയും ബിഎസ്പിയും സമാജ്വാദി പാർട്ടിയും ഉൾപ്പെട്ടെ ത്രികോണ മത്സരമാകും കൂടുതൽ മണ്ഡലങ്ങളിലും. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ ചതുഷ്ക്കോണ മത്സരവും നടക്കും. പശ്ചിമബംഗാളിൽ ത്രികോണമത്സരം നടന്നിട്ടും തൃണമൂൽ വിജയിച്ചെങ്കിലും ബംഗാൾ പോലെയല്ല യുപിയെന്ന് വാദിച്ചാണ് ബിജെപി നേതാക്കൾ വോട്ടു വിഘടിക്കുന്നതിൽ പ്രതീക്ഷ വയ്ക്കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios