Asianet News MalayalamAsianet News Malayalam

യുപിയില്‍ ഇപ്പോള്‍ സ്ത്രീകളും പോത്തും കാളയും എല്ലാം സുരക്ഷിതര്‍: യോഗി ആദിത്യനാഥ്

ഒരു കാളവണ്ടി പടിഞ്ഞാറന്‍ യുപിയിലൂടെ പോയാല്‍, കാളകള്‍ക്കും പോത്തുകള്‍ക്കും പോലും സുരക്ഷ അനുഭവപ്പെട്ടിരുന്നില്ല. പടിഞ്ഞാറന്‍ യുപിയിലായിരുന്നു ഈ പ്രശ്‌നം. കിഴക്കന്‍ യുപിയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എല്ലായിടത്തും ഒരുപോലെയാണ്. 

Buffalos  Bulls Or Women, All Safe In UP Today: Yogi Adityanath
Author
Lucknow, First Published Sep 14, 2021, 7:44 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എല്ലായിടത്തും ഇപ്പോള്‍ സ്ത്രീകളും പോത്തുകളും കാളകളുമെല്ലാം സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് യുപിയില്‍ സ്ത്രീകളും പോത്തുകളും കാളകളുമൊന്നും സുരക്ഷിതരായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പാര്‍ട്ടി വക്താക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു. 

''എപ്പോഴെങ്കിലും ഞങ്ങള്‍ക്ക് സുരക്ഷിതത്വം ഉണ്ടാകുമോ എന്ന് സ്ത്രീകള്‍ ഞങ്ങളുടെ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. നേരത്തെ പെണ്‍മക്കളും സഹോദരിമാരുമെല്ലാം അരക്ഷിതരായിരുന്നു. ഒരു കാളവണ്ടി പടിഞ്ഞാറന്‍ യുപിയിലൂടെ പോയാല്‍, കാളകള്‍ക്കും പോത്തുകള്‍ക്കും പോലും സുരക്ഷ അനുഭവപ്പെട്ടിരുന്നില്ല. പടിഞ്ഞാറന്‍ യുപിയിലായിരുന്നു ഈ പ്രശ്‌നം. കിഴക്കന്‍ യുപിയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എല്ലായിടത്തും ഒരുപോലെയാണ്. ഇന്ന് പോത്തുകളെയോ കാളകളെയോ സ്ത്രീകളെയോ ആര്‍ക്കെങ്കിലും ബലമായി തട്ടിക്കൊണ്ടുപോകാന്‍ കഴിയുമോ. ഇത് ഒരു വ്യത്യാസമല്ലേ. ഉത്തര്‍പ്രദേശിന്റെ അസ്തിത്വം എന്തായിരുന്നു. എവിടെ കുഴികള്‍ തുടങ്ങിയാലും അത് യുപി ആയിരുന്നു. ഇരുട്ട് എവിടെയായിരുന്നാലും അത് യുപി ആയിരുന്നു. ഏതൊരു തെരുവുകളില്‍ രാത്രി നടക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്ന് അതല്ല അവസ്ഥ'' -യോഗി ആദിത്യനാഥ് പറഞ്ഞു.
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios