ദില്ലി: വടക്കു കിഴക്കന്‍ ദില്ലിയില്‍  നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണ് 2 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 22 കാരിയായ ഹീനയാണ് മരിച്ചവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിലാണ് കെട്ടിടം തകര്‍ന്നുവീണത്. 6 പേരെ കെട്ടിടത്തിനുള്ളില്‍ നിന്നും രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.