Asianet News MalayalamAsianet News Malayalam

'രാജ്യത്തോട് ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടേ'; പ്രധാനമന്ത്രിയോട് ശശി തരൂര്‍

അമ്പത് ദിവസം തരൂ, തീരുമാനം തെറ്റാണെന്ന് തെളിഞ്ഞാല്‍ ജീവനോടെ കത്തിച്ചോളൂവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുള്ള പത്രവാര്‍ത്തയടക്കമാണ് തരൂരിന്‍റെ ട്വീറ്റ്. 

But a simple apology for the demonetization go along way Sashi Tharoor to pm modi
Author
New Delhi, First Published Nov 8, 2019, 4:04 PM IST

ജനാധിപത്യം ഒരിക്കളും ആളുകളെ ജീവനോടെ കത്തിക്കുകയില്ല. നോട്ടുനിരോധനമെന്ന ദുരന്തത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തോട് ഒരുക്ഷമാപണമെങ്കിലും നടത്തിക്കൂടേയെന്ന് ശശി തരൂര്‍ എം പി. നിരവധി പേരോട് ചെയ്ത ദ്രോഹത്തിന് അത് അല്‍പം ആശ്വാമെങ്കിലും പകരുമെന്ന് ശശി തരൂര്‍ ട്വീറ്റില്‍ പറയുന്നു. 

അമ്പത് ദിവസം തരൂ, തീരുമാനം തെറ്റാണെന്ന് തെളിഞ്ഞാല്‍ ജീവനോടെ കത്തിച്ചോളൂവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുള്ള പത്രവാര്‍ത്തയടക്കമാണ് തരൂരിന്‍റെ ട്വീറ്റ്. നോട്ടുനിരോധനം നടപ്പാക്കിയിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുമ്പോഴും നടപടി വിജയമാണോ പരാജയമാണോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 

തിരിച്ചുവന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധന നടത്തിയാല്‍ മാത്രമേ എത്രത്തോളം കളളപ്പണം ഉണ്ടെന്ന് പറയാനാകൂവെന്നാണ് വിവരാവകാശ രേഖകള്‍  വിശദമാക്കുന്നത്. രാജ്യത്തെ നൂറുകണക്കിന് അക്കൗണ്ട് ഉടമകള്‍ക്ക് നോട്ടീസുകള്‍ കിട്ടിയെങ്കിലും ഒരാളുടെ നിക്ഷേപത്തില്‍ പോലും  കള്ളപ്പണമുണ്ടെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാതെ വന്നതും നോട്ടുനിരോധനത്തിനെതിരെയുള്ള വിമര്‍ശനത്തിന്‍റെ രൂക്ഷത മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കുറച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios