Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രിയങ്ക ​ഗാന്ധി

'കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോ​ഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അധ്യാപകരും ഇൻവിജിലേറ്റേഴ്സും കുടുംബാം​ഗങ്ങളും അപകടത്തിലാകും....' പ്രിയങ്ക കത്തിൽ കുറിച്ചു. 

Cancel Class 10 and 12 Board Exams Priyanka Gandhi urge To Centre
Author
Delhi, First Published Apr 11, 2021, 10:42 PM IST

ദില്ലി: കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി വദ്ര. ഏപ്രിൽ 11 ന് പുറത്തുവന്ന കൊവിഡ് കേസുകളുടെ എണ്ണം 1.5 ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രിയങ്ക ​ഗാന്ധി ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. പരീക്ഷ മാറ്റിവയ്ക്കണമന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക കത്തയക്കുകയായിരുന്നു. 

ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ വീട്ടിൽ ക്വാറന്റീനിലാണ് പ്രിയങ്ക. 'കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോ​ഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അധ്യാപകരും ഇൻവിജിലേറ്റേഴ്സും കുടുംബാം​ഗങ്ങളും അപകടത്തിലാകും....' പ്രിയങ്ക കത്തിൽ കുറിച്ചു. 

നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും പരീക്ഷാ കേന്ദ്രം കൊവിഡ് ഹോട്ട്സ്പോട്ട് ആയാൽ അതിന് ഉത്തരവാദികൾ കേന്ദ്രവും സിബിഎസ്ഇ ബോർഡുമായിരിക്കും. പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടൻ സോനു സൂദും രം​ഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios