ദില്ലിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പോകുന്ന എയര്‍ ഇന്ത്യയില്‍ വച്ചാണ് 30 വര്‍ഷം മുന്നത്തെ ആ മൂന്ന് വയസുകാരനെ ടീച്ചര്‍ കണ്ടെത്തിയത്. 

ദില്ലി: പഠിപ്പിച്ച് വിട്ട വിദ്യാര്‍ത്ഥികളെ ഉന്നത ഉദ്യോഗസ്ഥരായി കാണുന്നത് അദ്ധ്യാപകര്‍ക്ക് സന്തോഷം തരുന്ന കാര്യമാണ്. പേര് ചോദിച്ച അധ്യാപികയോട് ക്യാപ്റ്റന്‍ രോഹന്‍ ബഷീന്‍ എന്ന് മൂന്നാം വയസില്‍ പറഞ്ഞ വിദ്യാര്‍ത്ഥിയെ അതേ സ്ഥാനത്ത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്ന അദ്ധ്യാപികയുടെ ത്രില്ലെന്തായിരിക്കും. അങ്ങനെയൊരു ത്രില്ലിലാണ് സുധ സത്യന്‍. ദില്ലിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പോകുന്ന എയര്‍ ഇന്ത്യയില്‍ വച്ചാണ് 30 വര്‍ഷം മുന്നത്തെ ആ മൂന്ന് വയസുകാരനെ ടീച്ചര്‍ കണ്ടെത്തിയത്. 

വിമാനത്തില്‍ പൈലറ്റിന്‍റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ സുധ ടീച്ചര്‍ ഞെട്ടി. ക്യാപ്റ്റന്‍ രോഹന്‍ ബഷീന്‍!. പേര് കേട്ടതോടെ പൈലറ്റിനെ നേരിട്ട് കാണണമെന്നായി ടീച്ചര്‍ക്ക്. തുടര്‍ന്ന് രോഹന്‍ എത്തി ടീച്ചറെ കണ്ടു. രോഹന്‍റെ അമ്മയാണ് മുപ്പത് വര്‍ഷം മുന്‍പത്തെയും ഇപ്പോഴത്തേയും രോഹന്‍റെയും ടീച്ചറുടെയും ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Scroll to load tweet…