കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‍നഗറിലാണ് സംഭവം നടന്നത്. ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ച് യുവാവിനെ പൊലീസുകാർ നടുറോഡിൽ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ലഖ്നൗ: ജനം നോക്കി നില്‍ക്കെ സഹോദരിയുടെ ആറു വയസ്സായ മകന്‍റെ മുന്നില്‍വച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്ഐ വീരേന്ദ്ര മിശ്ര, ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര പ്രസാദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റിങ്കു യാദവ് എന്ന യുവാവിനെ മർദ്ദിക്കുന്ന പൊലീസുകാരുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇവരെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‍നഗറിലാണ് സംഭവം നടന്നത്. ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ച് യുവാവിനെ പൊലീസുകാർ നടുറോഡിൽ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. താൻ തെറ്റ് ചെയ്തെങ്കില്‍ എന്നെ ജയിലിലടച്ചോളൂ എന്ന് യുവാവ് പൊലീസിനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ സിദ്ധാര്‍ത്ഥ്നഗര്‍ എസ്പി ധരം വീര്‍ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
