അതേസമയം കമല്‍ഹാസന്‍റെ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയതില്‍ വിവാദം കനക്കുകയാണ്. 

ചെന്നൈ: പ്രചാരണത്തിനിടെ തെരഞ്ഞെടുപ്പ് മാനദണ്ഡം ലംഘിച്ചതിന്‍റെ പേരിൽ കമൽഹാസനെതിരെ കേസ്. തിരുച്ചിറപ്പള്ളി ഫോർട്ട് പൊലീസാണ് കേസെടുത്ത്. ആയിരത്തിലധികം പേരെ അണിനിരത്തി തിരുച്ചിറപ്പള്ളിയിൽ കമൽ പ്രചാരണം നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കമല്‍ഹാസന്‍റെ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയതില്‍ വിവാദം കനക്കുകയാണ്. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേ തഞ്ചാവൂര്‍ ജില്ലാ ആതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന. അരമണിക്കൂറോളം പരിശോധന നീണ്ടെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. കേന്ദ്ര ഏജന്‍സികളെ വച്ച് അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും റെയ്ഡില്‍ ഭയമില്ലെന്നുമായിരുന്നു കമലിന്‍റെ പ്രതികരണം.