Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിതിന്റെ പേരില്‍ ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെതിരെ മധ്യപ്രദേശ് പൊലീസ് നേരത്തെ ക്രിമിനല്‍ കേസെടുത്തിരുന്നു.

Catholic priest found hanging in Indian diocese nbu
Author
First Published Sep 16, 2023, 7:51 PM IST

ദില്ലി: മധ്യപ്രദേശിൽ സീറോ മലബാർ സഭ വൈദികനെ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ അതിരൂപതാംഗമായ സീറോ മലബാർ സഭ വൈദികൻ അനില്‍ ഫ്രാന്‍സിസിനെ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിതിന്റെ പേരില്‍ ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെതിരെ മധ്യപ്രദേശ് പൊലീസ് നേരത്തെ ക്രിമിനല്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്നാണ് വിവരം. ഈ മാസം പതിമൂന്നാണ് വൈദികനെ കാണാതെയായത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

Follow Us:
Download App:
  • android
  • ios