Asianet News MalayalamAsianet News Malayalam

ഝാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു

ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോര്‍ട്ടില്‍ ജഡ്ജിയായിരുന്നു കൊല്ലപ്പെട്ട ജസ്റ്റിസ് ഉത്തം ആനന്ദ്. ജൂലൈ 28ന് പതിവ് പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഓട്ടോ പിന്നില്‍ നിന്ന് വന്നിടിച്ചിടുകയായിരുന്നു.
 

CBI Takes Over Probe Into Jharkhand Judge's Death
Author
New Delhi, First Published Aug 4, 2021, 7:19 PM IST

ദില്ലി: ഝാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തുര്‍ഖണ്ഡില്‍ ജഡ്ജി ഉത്തം ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബുധനാഴ്ച സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോര്‍ട്ടില്‍ ജഡ്ജിയായിരുന്നു കൊല്ലപ്പെട്ട ജസ്റ്റിസ് ഉത്തം ആനന്ദ്. ജൂലൈ 28ന് പതിവ് പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഓട്ടോ പിന്നില്‍ നിന്ന് വന്നിടിച്ചിടുകയായിരുന്നു. ജഡ്ജിയെ ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നാലെ പുറത്ത് വന്നു.

തലക്ക് പരിക്കേറ്റ് റോഡരുകില്‍ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരിച്ചു.ഹൈക്കോടതിയും പിന്നാലെ സുപ്രീംകോടതിയും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ എസ്‌ഐടി അന്വേഷണം പ്രഖ്യാപിക്കുകയും ഓട്ടോ ഡ്രൈവറടക്കം പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

രാജ്യത്ത് ഏറ്റവും അധികം കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശമാണ് ഝാര്‍ഖണ്ഡിലെ ധന്‍ബാദ്. കല്‍ക്കരി മാഫിയ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ അടുത്തകാലത്ത് ഒരു കേസില്‍ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios