ശ്രീനഗർ: ഭീകരവാദികൾക്ക് പണം വരുന്ന വഴികൾ നിരീക്ഷിക്കാനായി  കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നൽകി. ജമ്മുകശ്മീർ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായാണ് എട്ടംഗ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

വിവിധ അന്വേഷണ ഏജൻസികളുടെ പ്രതിനിധികളടങ്ങുന്നതാണ് പ്രത്യേക നിരീക്ഷണ സംഘം.