Asianet News MalayalamAsianet News Malayalam

'ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മമത റോമില്‍ പോകേണ്ട'; അനുമതി നിഷേധിച്ച് കേന്ദ്രം

ജര്‍മന്‍ മുന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, പോപ് ഫ്രാന്‍സിസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദരാഗി എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍. ലോകസമാധാനത്തില്‍ മദര്‍ തെരേസയുടെ സംഭാവനയെ അധികരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 

Centre denies Bengal CM Mamata Banerjee permission to participate peace conference at Vatican
Author
New Delhi, First Published Sep 25, 2021, 5:18 PM IST

ദില്ലി: ഇറ്റലിയില്‍ നടക്കുന്ന ലോക സമാധാന സമ്മേളനത്തില്‍(world peace conference) പങ്കെടുക്കാന്‍ പോകുന്നതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് (mamata banerjee) അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വത്തിക്കാനില്‍ (vatican) ഒക്ടോബറിലാണ് സമ്മേളനം. ഒരു സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം (external affairs ministry) അനുമതി നിഷേധിച്ചത്.

ജര്‍മന്‍ മുന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ (angela merkal), പോപ് ഫ്രാന്‍സിസ് (pop francis), ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദരാഗി (Mario Draghi) എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍. ലോകസമാധാനത്തില്‍ മദര്‍ തെരേസയുടെ സംഭാവനയെ അധികരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മമതാ ബാനര്‍ജിയോട് പ്രതിനിധികളുമായി വരരുതെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ വിദേശകാര്യ മന്ത്രാലയത്തോട് അനുമതി തേടിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു.

 

 

നേരത്തെ മമതാ ബാനര്‍ജിയുടെ ചൈനീസ് യാത്രക്കും കേന്ദ്രം അനുമതി നിഷേധിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ദേബാങ്ഷു ഭട്ടാചാര്യ ആരോപിച്ചു. ''ആദ്യം ചൈനയിലേക്കുള്ള അനുമതി നിഷേധിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഇന്ത്യയുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തി ആ തീരുമാനം ഞങ്ങള്‍ അംഗീകരിച്ചു. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇറ്റലിയിലേക്കുള്ള യാത്ര അനുമതി നിഷേധിക്കുന്നത്. ബംഗാളിനോട് എന്താണ് നിങ്ങളുടെ പ്രശ്‌നം''- അദ്ദേഹം ട്വീറ്റ് ചെയ്തു.

മമതാ ബാനര്‍ജിക്ക് റോമില്‍ പോകാനുള്ള അവസരം നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.
 

Follow Us:
Download App:
  • android
  • ios