Asianet News MalayalamAsianet News Malayalam

പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ പണം നിക്ഷേപിക്കണം; രാഹുൽ ​ഗാന്ധി

കൊവിഡ് വ്യാപനം പരിശോധിക്കാൻ ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനെ തുടർന്ന് സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ  ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് തയ്യാറായിരിക്കുന്നത്. 

centre must deposit money in bank accounts of migrant workers says rahul gandhi
Author
Delhi, First Published Apr 20, 2021, 11:44 AM IST

ദില്ലി: കഴിഞ്ഞ വർഷത്തെ കുടിയേറ്റ പ്രതിസന്ധിയുടെ ഓർമ്മപ്പെടുത്തലാണ് ഇത്തവണയും ദില്ലി, മുംബൈ എന്നിവിടങ്ങളിൽ  സംഭവിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അവരെ സഹായിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാഹുൽ ട്വീറ്റിൽ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ വീണ്ടും പലായനം ചെയ്യുകയാണ്. പ്രതിസന്ധിയുടെ ഈ സമയത്ത് അവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ അവരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കണം. കൊവിഡ് വ്യാപനത്തിന്റെ പേരിൽ പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന സർക്കാരിന് അവരെ സഹായിക്കാനും ബാധ്യതയില്ലേ? ​രാഹുൽ ​ഗാന്ധി ട്വീറ്റിൽ ചോദിച്ചു. 

കൊവിഡ് വ്യാപനം പരിശോധിക്കാൻ ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനെ തുടർന്ന് സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ  ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് തയ്യാറായിരിക്കുന്നത്. ദില്ലിയിലെ ആനന്ദ് വിഹാറിൽ അയ്യായിരത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് തടിച്ചു കൂടിയതെന്ന് പൊലീസ് വെളിപ്പെടുത്തിയതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടുന്നു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പ്രതിരോധത്തിലായ സാഹചര്യത്തിലാണ്. തിങ്കളാഴ്ച രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെയാണ് ദല്‍ഹിയില്‍ ലോക്ഡൗണ്‍. 

Follow Us:
Download App:
  • android
  • ios