Asianet News MalayalamAsianet News Malayalam

എഫ്ഐആർ റദ്ദാക്കാൻ ചന്ദ്രബാബു നായിഡു, സുപ്രീം കോടതിയിൽ ഭിന്നവിധി, ഒടുവിൽ ചീഫ് ജസ്റ്റിസിന് വിട്ടു

അഴിമതിക്കേസിൽ നായിഡുവിനെതിരെ എഫ്‌ ഐ ആർ റദ്ദാക്കാൻ വിസമ്മതിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്

Chandrababu Naidu plea to quash the FIR in the corruption case was left to the bench of the Chief Justice asd
Author
First Published Jan 16, 2024, 7:50 PM IST

ദില്ലി: അഴിമതി കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്‍റെ ഹര്‍ജി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചിന് വിട്ടു. നൈപുണ്യവികസന അഴിമതിക്കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ചന്ദ്രബാബു നായിഡു സുപ്രീം കോടതിയിലെത്തിയത്. ഹർജി പരിഗണിച്ച ജസ്റ്റീസ് അനിരുദ്ധ ബോസ്, ബേല എം തൃവേദി എന്നിവർ രണ്ട് ഭിന്ന വിധികളെഴുതിയതോടെയാണ് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചിലേക്ക് കേസ് വിട്ടത്.

പ്രധാനമന്ത്രിയുടെ റോ‍ഡ് ഷോ മാത്രമല്ല, കൊച്ചിക്ക് കിട്ടുക 4000 കോടിയുടെ 3 വമ്പൻ പദ്ധതികളും; നാളെ സമർപ്പിക്കും

അഴിമതിക്കേസിൽ നായിഡുവിനെതിരെ എഫ്‌ ഐ ആർ റദ്ദാക്കാൻ വിസമ്മതിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്. നായിഡുവിനെതിരായ പി സി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ അന്വേഷിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് ജസ്റ്റിസ് ബോസ് പറഞ്ഞപ്പോൾ, അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് മുൻകാലത്തേക്ക് ബാധകമല്ലെന്ന് ജസ്റ്റിസ് ത്രിവേദിയും വ്യക്തമാക്കി. എഫ് ഐ ആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് ശരിവച്ചു. റിമാൻഡ് ഉത്തരവിലും ഹൈക്കോടതിയുടെ വിധിയിലും ഒരു നിയമവിരുദ്ധതയും കാണുന്നില്ലെന്ന് നായിഡുവിന്റെ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് ത്രിവേദി പറഞ്ഞു.

വിഷയം വിശാല ബെഞ്ചിന് മുന്നിൽ വയ്ക്കുന്നത് പരിഗണിക്കാൻ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടു. കോടികളുടെ എ പി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും ടി ഡി പി മേധാവിയുമായ നായിഡുവിനെ 2023 സെപ്‌റ്റംബർ 9 ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി കഴിഞ്ഞ വർഷം നവംബർ 20 ന് ചന്ദ്രബാബു നായിഡുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ചന്ദ്രബാബു നായിഡു സുപ്രീം കോടതിയിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios