Asianet News MalayalamAsianet News Malayalam

ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷൻ പൂർണ്ണമായി സോളാർ വൈദ്യുതിയിൽ, സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

"സൗരോർജ്ജത്തിന്റെ കാര്യത്തിൽ പുരട്ചി തലൈവർ ഡോ.എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ  മാർഗദർശകമാകുന്നതിൽ സന്തോഷം." എന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.  

Chennai Central Railway Station is fully solar powered, PM shares his happiness
Author
Chennai, First Published Sep 25, 2021, 2:57 PM IST

ചെന്നൈ: പുരട്ചി തലൈവർ ഡോ.എം.ജി.. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചു. സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഷെൽട്ടറുകളിലാണ് സോളാർ പാനലുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവെ സ്റ്റേഷനാണ് ഇത്. 1.5 മെഗാ വാട്ട് വൈദ്യുതിയാണ് സോളാർ പാനലിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. പകൽ റെയിൽവെ സ്റ്റേഷനിൽ ആവശ്യമായ 100 ശതമാനം വൈദ്യുതിയും സോളാറിൽ നിന്നാണ്. 

Chennai Central Railway Station is fully solar powered, PM shares his happiness

അതേസമയം പുരട്ചി തലൈവർ ഡോ.എം.ജി.. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു. വാർത്താവിനിമയ , ഇലക്ട്രോണിക്സ് വിവര സാങ്കേതികവിദ്യാ  മന്ത്രി ശ്രീ അശ്വിനി വൈഷ്ണോയുടെ ട്വീറ്റിനുള്ള മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

"സൗരോർജ്ജത്തിന്റെ കാര്യത്തിൽ പുരട്ചി തലൈവർ ഡോ.എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ  മാർഗദർശകമാകുന്നതിൽ സന്തോഷം." എന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.  

പൂർണ്ണമായും സോളാറിൽ പ്രവർത്തിച്ച് മാതൃകയായ മറ്റൊരു സംരംഭം കേരളത്തിലുമുണ്ട്, കൊച്ചി വിമാനത്താവളം. ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളമായി ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചതാണ് സിയാൽ മോഡൽ. കൊച്ചി വിമാനത്താവളത്തിന്റെ ഭാഗമായ സൗരോർജപ്പാടത്തുനിന്നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് വേണ്ട മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ നിലയങ്ങളിലൊന്ന് കേരളത്തിലാണ്. വയനാട് ബാണാസുര സാഗർ ഡാമിൽ നിർമ്മിച്ച ഈ ഫ്ലോട്ടിംഗ് സോളാർ നിലയം 2017 ഡിസംബറിനാണ് പ്രവർത്തനമാരംഭിച്ചത്. വെള്ളത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 6000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് 18 ഫ്‌ളോട്ടിങ് പ്ലാറ്റ്‌ഫോമുകളിലായി 1,938 സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചു വൈദ്യുതി ഉല്‍പാദനം.

 

Follow Us:
Download App:
  • android
  • ios