ദില്ലി: മണൽവാരൽ കാരണം പെരിയാര്‍ നശിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. മേൽമണ്ണ് നഷ്ടമായതിനാൽ പെരിയാറിൽ ഇപ്പോൾ ചെളിക്കൂനകളാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. ഉത്തരാഖണ്ഡിലെ ഒരു ഖനന കേസ് പരിഗണിക്കുന്നതിനിടയിലാണ് പെരിയാറിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്. ഖനനം നടത്തുന്നവരുടെ ലക്ഷ്യം ലാഭം ഉണ്ടാക്കുക മാത്രമാണ്. പരിസ്ഥിതിക്ക് നേരെയുള്ള ആക്രമണം ആരും പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.