ലഡാക്ക്: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ലഡാക്കിൽ ഇന്ത്യൻ സേന പിടികൂടി. സൈനികന്‍ അബദ്ധത്തിൽ അതിർത്തി കടന്നതെന്നും പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം സൈനികനെ തിരികെ ചൈനീസ് സേനയ്ക്ക് കൈമാറുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്‍റെ മറ്റൊരു ഘട്ടവും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.  പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആർ‌ഡി‌ഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.