ബെംഗളുരു: ദലൈ ലാമയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിനായി ചൈനീസ് ചാരന്മാര്‍ ഹവാല ഇടപാട് നടത്തിയതായി റിപ്പോര്‍ട്ട്. തിബെറ്റിലുള്ള സന്യാസിമാര്‍ക്കാണ് ഹവാല പണം നല്‍കിയതെന്നാണ് സൂചന. ചൈനീസ് ചാരസംഘമാണ് നീക്കത്തിന് പിന്നിലെന്നാണ് കന്നട ന്യൂസ് ചാനലായ സുവര്‍ണ ന്യൂസിന്‍റേതാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ 13 ാണ് ദില്ലിയിലെ  സ്പെഷ്യല്‍ പൊലീസാണ് ചാരവൃത്തിക്ക് ചൈന സ്വദേശിയെ അറസ്റ്റ് ചെയ്തത്. ലുവോ സാംഗ് എന്ന ചാര്‍ളി പെംങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ തിബറ്റന്‍ കേന്ദ്രങ്ങളായ ദില്ലി, ഹമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കലിന് ഇയാള്‍ക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുള്ളത്.

വ്യാജ കമ്പനിയിലൂടെ ഇതിനോടകം പെംങ് പണം നല്‍കിയതായാണ് സൂചന. പത്ത് ബുദ്ധസന്യാസികള്‍ക്കാണ്  പെംങില്‍ നിന്ന് പണം ലഭിച്ചത്. ഇതില്‍ ആറുപേര്‍ കര്‍ണാടകയിലെ ബൈലക്കുപ്പയിലാണ് താമസം. ഏഴ് ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെയാണ് ഇത്തരത്തില്‍ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മൈസൂരില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ബൈലക്കുപ്പ രാജ്യത്തെ തിബറ്റന്‍ ക്യാപുകളില്‍ രണ്ടാം സ്ഥാനത്താണുള്ളത്. പണം ലഭിച്ച സന്യാസിമാരേക്കുറിച്ചുള്ള വിവരം ലഭിച്ചതായാണ് വിവരം.