കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി പശ്ചിമബംഗാളില്‍ വ്യാപക അക്രമം. പ്രക്ഷോഭകാരികള്‍ ഇന്ന് ഒരു റെയില്‍വേ സ്റ്റേഷന്‍ തകര്‍ത്തു. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

പ്രക്ഷോഭകാരികള്‍ ഇന്ന് 15 ബസുകള്‍ക്ക് തീയിട്ടു. പൊലീസ് വാഹനങ്ങളും കത്തിച്ചു. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ഹൗറയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്.

ഇന്നലെയും ബംഗാളില്‍ ഒരു റെയില്‍വേ സ്റ്റേഷന് തീയിട്ടിരുന്നു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ പ്രക്ഷോഭകാരികള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. 

Read Also: പൗരത്വ നിയമ ഭേദഗതി: ബംഗാളിലേക്കും പ്രക്ഷോഭം പടരുന്നു, റെയില്‍വേ സ്റ്റേഷന് തീയിട്ടു